19 നവംബർ 2021

പത്ത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
(VISION NEWS 19 നവംബർ 2021)
താമരശ്ശേരി: പത്ത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. താമരശ്ശേരി ചുങ്കം പുതുക്കുന്നുചാലില്‍ മുഹമ്മദ്(58)നെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥിനികളെ സ്‌കൂളില്‍ കൊണ്ടുപോവുന്ന ഇയാള്‍ യാത്രക്കിടെ പലപ്പോയായി ശാരീരിക പീഡനത്തിനിരയാക്കിയെന്നാണ് പരാതി. 

വിദ്യാര്‍ത്ഥിനിയെ ഓട്ടോയുടെ മുന്നില്‍ ഇരുത്തുകയും ശരീരത്തില്‍ കയറിപിടിക്കുകയും ചെയ്‌തെന്ന് പെണ്‍ക്കുട്ടി മൊഴി നല്‍കി. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിക്കെതിരെ പോക്‌സോ നിയമ പ്രകാരമാണ് കേസെടുത്തത്. 

തുടര്‍നടപടികള്‍ക്ക് ശേഷം വെള്ളിയാഴ്ച താമരശ്ശേരി കോടതിയില്‍ ഹാജരാക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only