22/11/2021

തമിഴ്നാട്ടിൽ എസ്ഐയെ കൊന്നവരില്‍ കുട്ടികളും
(VISION NEWS 22/11/2021)
തിരുച്ചിറപ്പള്ളിയില്‍ പട്രോളിങ്ങിനിടെ എസ്ഐയെ കൊലപ്പെടുത്തിതിന് പിന്നിൽ കുട്ടിക്കുറ്റവാളി സംഘം. കേസില്‍ പതിനേഴും പത്തും വയസുള്ള കുട്ടികളടക്കം നാലുപേര്‍ പിടിയിലായി. ആട് മോഷ്ടാക്കളെ പിടികൂടുന്നതിനിടെയാണ് കഴിഞ്ഞ ദിവസം എസ്ഐയെ വെട്ടിക്കൊന്നത്. പുലർച്ചെ ബൈക്ക് പട്രോളിങിനിടെയാണ് എസ്ഐയെ കൊലപ്പെടുത്തുന്നത്.

പശുവിനെ മോഷ്ടിക്കാനായി മൂന്ന് ബൈക്കുകളിലായി വന്ന അഞ്ചംഗ സംഘത്തെ എസ്ഐ തടയാന്‍ ശ്രമിച്ചതോടെ പ്രതികള്‍ വാഹനം നിര്‍ത്താതെ പോയി. ഇവരെ പിന്തുടര്‍ന്ന എസ്ഐ, രണ്ടുപേരെ പിടികൂടി. തുടര്‍ന്ന് സംഘര്‍ഷമുണ്ടാകുകയും സംഘം എസ്ഐയെ ആക്രമിക്കുകയായിരുന്നു.

പുതുക്കോട്ടെ തൃച്ചി റോഡില്‍ പല്ലത്തുപെട്ടി കലമാവൂര്‍ റെയില്‍വേ ഗേറ്റിനുസമീപമാണ് സംഭവം നടന്നത്. പുലര്‍ച്ചെ രണ്ടുമണിയോടെ നടന്ന സംഭവത്തിൽ പരിക്കേറ്റ ഭൂമിനാഥനെ രാവിലെ അഞ്ചുമണിക്ക് നടക്കാനിറങ്ങിയ ആളുകളാണ് കണ്ടത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only