03 നവംബർ 2021

കോരങ്ങാട്ട് ഓട്ടോറിക്ഷ മറിഞ്ഞ് നാല് ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍ക്ക് പരിക്ക്
(VISION NEWS 03 നവംബർ 2021)
താമരശ്ശേരി: ഓട്ടോറിക്ഷ മറിഞ്ഞ് നാല് ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍ക്ക് പരിക്ക്. ബുധനാഴ്ച രാവിലെ ഒന്‍പത് മണിയോടെ കോരങ്ങാട് വാടിക്കല്‍ റോഡില്‍ കല്ലിടുക്കില്‍ ഇറക്കത്തിലായിരുന്നു അപകടം. താമരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ ഹരിത കര്‍മ്മ സേന പ്രവര്‍ത്തകരായിരുന്ന പുത്തന്‍ തെരുവില്‍ കെ കെ സൗമിനി, പുത്തന്‍ തെരുവില്‍ സുഹറ, പാലോറകുന്ന് പ്രേമ കുമാരി, കമ്മട്ടിയേരികുന്ന് അജിത എന്നിവര്‍ക്കാണ് പരുക്കേറ്റത്.


ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ല. ഡ്രൈവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only