05/11/2021

ആധുനിക ടോയ്ലറ്റ് ഉദ്ഘാടനം
(VISION NEWS 05/11/2021)


കൊടുവള്ളി: നഗരസഭ 2020- 21 വാർഷിക പദ്ധതിയിൽ  ഉൾപ്പെടുത്തി കളരാന്തിരി ജി. എം.എൽ.പി സ്കൂളിൽ നിർമ്മിച്ച ആധുനിക ടോയ്ലറ്റിൻ്റെ ഉദ്ഘാടനം കൊടുവള്ളി നഗരസഭ ചെയർമാൻ അബ്ദു വെള്ളറ നിർവ്വഹിച്ചു. പി.ടി.എ പ്രസിഡൻ്റ് പി. അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ കെ.എം സുഷിനി, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എൻ.കെ അനിൽകുമാർ, ഡിവിഷൻ കൗൺസിലർമാരായ ടി.കെ ഷംസുദ്ധീൻ, വി.സി നൂർജഹാൻ, കെ.സുരേന്ദ്രൻ, സുബു അബ്ദുസ്സലാം, എം.പി.ടി.എ ചെയർപേഴ്സൺ ഹരിത, ജബ്ബാർ.കെ, കുഞ്ഞോതി മാസ്റ്റർ, സീനിയർ അസിസ്റ്റൻ്റ് റംല ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു.   ഹെഡ്മാസ്റ്റർ ടി.ഡി അബ്ദുൽ കാദർ സ്വാഗതവും, എൻ മഹമൂദ് നന്ദിയും രേഖപ്പെടുത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only