08 നവംബർ 2021

ഇന്ത്യൻ ഫിലിം ഹൗസ് സംഘടിപ്പിച്ച നാഷണൽ ലെവൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിലെ സ്പെഷ്യൽ കാറ്റഗറിയിലെ മികച്ച ഛായാഗ്രഹകനുള്ള അവാർഡ് മുക്കത്തുക്കാരന്.
(VISION NEWS 08 നവംബർ 2021)ഇന്ത്യൻ ഫിലിം ഹൗസ് സംഘടിപ്പിച്ച നാഷണൽ ലെവൽ ഷൊർട് ഫിലിം ഫെസ്റ്റിവലിലേക്ക് ലെറ്റ്സ് ഗോ (let's go) എന്ന ഹൃസ്വചിത്രം_
_Best Actor, Best Cinematography, Best Director, Best Editor, Best ifh film ( special category) എന്നീ അഞ്ച് വ്യത്യസ്ത വിഭാഗത്തിലേക്ക് നോമിനേഷൻ ചെയ്യപ്പെടുകയും, അതോടൊപ്പം ചിത്രത്തിന്റെ സംവിധായകനും ഛായാഗ്രഹകനും എഡിറ്ററുമായ അശ്വിൻ എസ് കുമാർ മികച്ച ഛായാഗ്രഹകനുള്ള (best cienmatography) സ്പെഷ്യൽ കാറ്റഗറി അവാർഡ് നേടുകയും ചെയ്‌തു. ബാംഗ്ലൂരിൽ വെച്ചു നടന്ന ചടങ്ങിൽ അശ്വിൻ. എസ്. കുമാർ അവാർഡ് ഏറ്റു വാങ്ങി.

മുക്കം ചേന്ദമംഗല്ലൂർ ചക്കിട്ടക്കണ്ടി സുനിൽ കുമാർ -ബേബി സുമതി എന്നിവരുടെ മൂത്തമകനാണ് ഇരുപതുക്കാരനായ അശ്വിൻ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only