02 നവംബർ 2021

പതിമൂന്നുകാരി മൂന്നു മാസം ഗര്‍ഭിണി: പ്രതിയായ രണ്ടാനച്ഛനെ പൊലീസ് പിടികൂടി
(VISION NEWS 02 നവംബർ 2021)
കിളിമാനൂര്‍: പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ രണ്ടാനച്ഛന്‍ പിടിയില്‍. ഒളിവിലായിരുന്ന രണ്ടാനച്ഛനെ പൊലീസ് തമിഴ്‌നാട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു. പള്ളിക്കല്‍ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.

വയറുവേദനയെ തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പെണ്‍കുട്ടിയെ പ്രവേശിപ്പിച്ചപ്പോള്‍ നടത്തിയ പരിശോധനയിലാണ് മൂന്നുമാസം ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. വിവരമറിഞ്ഞയുടനെ രണ്ടാനച്ഛന്‍ ഒളിവില്‍ പോകുകയായിരുന്നു. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് സംഭവത്തില്‍ പള്ളിക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഒളിവില്‍ പേയ പ്രതി തമിഴ്‌നാട് ആറ്റന്‍കരയിലായിരുന്നു. എന്നാല്‍ പൊലീസിന്റെ സാന്നിധ്യം മനസിലാക്കിയ പ്രതി സ്ഥലത്ത് നിന്ന് മുങ്ങി ഏര്‍വാടിയിലെത്തിയിരുന്നു. വിവിധ ജോലികള്‍ അറിയാമായിരുന്ന പ്രതി ഗള്‍ഫിലേക്ക് കടക്കാന്‍ പദ്ധതിയിട്ടിരുന്നതായി പൊലീസ് പറഞ്ഞു. ഇതിനിടെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only