28/11/2021

ചക്രവാത ചുഴി ; സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം മഴ തുടരാൻ സാധ്യത
(VISION NEWS 28/11/2021)
ചക്ര വാത ചുഴിയുടെ ഫലമായി അടുത്ത മൂന്ന് ദിവസത്തേക്ക് മഴ തുടരാൻ സാധ്യതയുണ്ടെന്ന്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. ഇന്നും (നവംബർ 28)നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും, ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കുമാണ് സാധ്യത.

കോമറിൻ ഭാഗത്തും ശ്രീലങ്ക തീരത്തിനു സമീപവുമായി നിലനിൽക്കുന്ന ചക്രവാതചുഴി നാളെയോടെ അറബിക്കടലിൽ പ്രവേശിച്ചേക്കും. തെക്ക് ആന്ധ്രാ - തമിഴ്നാട് തീരത്ത് വടക്ക് കിഴക്കൻ കാറ്റ് ശക്തമായിട്ടുണ്ട്.ബംഗാൾ ഉൾക്കടലിൽ തെക്കൻ ആൻഡമാൻ കടലിലായി പുതിയ ന്യുന മർദ്ദം നാളെയോടെ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു . തുടർന്നുള്ള 48 മണിക്കൂറിൽ ശക്തി പ്രാപിച്ച് പടിഞ്ഞാറ് - വടക്ക് പടിഞ്ഞാറ് ദിശയിൽ ഇന്ത്യൻ തീരത്തേക്ക് നീങ്ങാനാണ് സാധ്യതയെന്നും അറിയിപ്പിൽ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only