26 നവംബർ 2021

ജാമ്യത്തിലിറങ്ങി ഇരയെ ഭീഷണിപ്പെടുത്തിയ പോക്‌സോ കേസിലെ പ്രതികള്‍ വീണ്ടും അറസ്റ്റില്‍
(VISION NEWS 26 നവംബർ 2021)
കോഴിക്കോട്: ജാമ്യത്തിലിറങ്ങി ഇരയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പോക്‌സോ കേസിലെ പ്രതികളെ കൊടുവള്ളി പോലിസ് വീണ്ടും അറസ്റ്റ് ചെയ്തു.ബസ് തൊഴിലാളികളായ കിഴക്കോത്ത് പന്നൂര്‍ സ്വദേശികളായ അനസ്, മുനവ്വര്‍, വാവാട് സ്വദേശിയായ ഖാദര്‍ എന്നിവരാണ് അറസ്റ്റിലായത്.

17 കാരിയെ 2020 മാര്‍ച്ച് ആദ്യവാരത്തില്‍ കൊടുവള്ളി ബസ്സ് സ്റ്റാന്‍ഡില്‍ നിന്നും ഓട്ടോയില്‍ നരിക്കുനി ഭാഗത്തേക്ക് കൊണ്ട് പോയി ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയും, ഫോട്ടോ പകര്‍ത്തുകയും പുറത്ത് പറഞ്ഞാല്‍ ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പോലിസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയും കോടതി റിമാന്റ് ചെയ്യുകയും ചെയ്തിരുന്നു.

ജാമ്യത്തില്‍ പുറത്തിറങ്ങിയ പ്രതികള്‍ വീണ്ടും ഭീഷണിപ്പെടുത്തുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നതിനാല്‍ തുടര്‍പഠനത്തിനും ഭാവി ജീവിതത്തിനും പ്രയാസമാകുന്നതായി കാണിച്ച് പെണ്‍കുട്ടി

സെപ്തംബര്‍ 25ന് കൊടുവള്ളി പോലിസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍, നടപടിയില്ലാതെ വന്നതോടെ മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും തുടര്‍ന്ന് പോലിസ് പ്രതികളെ വ്യാഴാഴ്ച്ച അറസ്റ്റ് ചെയ്യുകയായിരുന്നു.
  1. ലേറ്റസ്റ്റ് സംഭവവികാസങ്ങൾ കണക്കിലെടുത്ത് അറസ്റ്റ് ചെയ്തില്ലെങ്കിൽ പണിപാളും

    മറുപടിഇല്ലാതാക്കൂ

Whatsapp Button works on Mobile Device only