18 നവംബർ 2021

കുന്ദമംഗലം കുടുംബാരോഗ്യകേന്ദ്രത്തിനുപിന്നിലെ പാർശ്വഭിത്തി ഇടിഞ്ഞുവീണു
(VISION NEWS 18 നവംബർ 2021)
കുന്ദമംഗലം: ആനപ്പാറയിൽ പ്രവർത്തിക്കുന്ന കുന്ദമംഗലം കുടുംബാരോഗ്യകേന്ദ്രത്തിനുപിന്നിലെ പാർശ്വഭിത്തി ഇടിഞ്ഞുവീണു. ഇവിടെ നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ മുൻവശത്തെ 10 അടിയിലധികം ഉയരത്തിലുള്ള കോൺക്രീറ്റ് ഭിത്തിയാണ് ചൊവ്വാഴ്ച അർധരാത്രി ആശുപത്രിക്കെട്ടിടത്തിന്റെ പിന്നിലേക്ക് ഇടിഞ്ഞുവീണത്.


10 മീറ്ററോളം നീളമുള്ള കോൺക്രീറ്റ് സ്ലാബ് വീണ് പഴയകെട്ടിടത്തിന്റെ പിന്നിലെ ഭിത്തിക്ക് വിള്ളലേറ്റു. ഫാർമസി സ്റ്റോറിലും ദ്വാരം വീണു. ജനറേറ്റർ സുരക്ഷിതമാക്കിവെച്ച ഇരുമ്പുകൂടിനു മുകളിലേക്കാണ് സ്ലാബ് വീണത്. ഇത് പാടെ തകർന്നു. ജനൽച്ചില്ലിനും കേടുപറ്റി. കെട്ടിടത്തിന്റെ പിന്നിലേക്ക് കരിങ്കൽക്കഷണങ്ങളും അടർന്നുവീണിട്ടുണ്ട്. നിർമാണം പൂർത്തിയായ പുതിയ ബ്ലോക്കിന്റെ മുൻവശം മണ്ണിട്ടുയർത്തി പ്രതലം ശരിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഒരാഴ്ചമുമ്പേ ഇവിടെ കോൺക്രീറ്റ് മതിൽ നിർമിച്ചത്.

നേരത്തേയുണ്ടായ ഉയരംകുറഞ്ഞ മതിലിനുമുകളിൽ ബെൽറ്റിട്ടാണ് പാർശ്വഭിത്തി നിർമിച്ചത്. സംഭവസ്ഥലം സന്ദർശിക്കുന്നതിനിടെ മണ്ണിടിഞ്ഞ് വാർഡംഗം കെ.കെ.സി. നൗഷാദിന്റെ കൈക്ക് സാരമായി പരിക്കേറ്റു. മതിൽ പൂർവ സ്ഥിതിയിലാക്കാൻ കരാറുകാരനോട് ആവശ്യപ്പെട്ടതായി ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തിരുവലത്ത് ചന്ദ്രൻ പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only