09 നവംബർ 2021

എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ഉണ്ട്; തിരുവന്തപുരത്ത് വച്ച് വാര്‍ത്താ സമ്മേളനമെന്ന് സ്വപ്‌ന സുരേഷ്
(VISION NEWS 09 നവംബർ 2021)
കൊച്ചി: തനിക്കെതിരായ എല്ലാ ആരോപണങ്ങള്‍ക്കും മറുപടി പറയുമെന്ന് സ്വപ്‌ന സുരേഷ്. ഇപ്പോള്‍ കേസിന്റെ കാര്യത്തിനാണ് മുന്‍ഗണന. മാധ്യമങ്ങളില്‍ നിന്ന് ഒളിച്ചോടില്ലെന്നും സ്വപ്‌ന സുരേഷ് കൊച്ചിയില്‍ പറഞ്ഞു.
അമ്മയ്‌ക്കൊപ്പമായിരിക്കും മാധ്യങ്ങളെ കാണുക.

മാനസികമായി ഫ്രീയായ ശേഷം എല്ലാ കാര്യങ്ങളും മാധ്യമങ്ങളോട് പറയും. നിങ്ങളുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ഉണ്ടാകും. തിരുവനന്തപുരത്തു വച്ചായിരിക്കും അമ്മയ്‌ക്കൊപ്പം മാധ്യമങ്ങളെ കാണുകയെന്നും സ്വപ്‌ന പറഞ്ഞു.

എന്‍ഐഎ കേസിനൊപ്പം, സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത്, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി സ്വപ്ന പ്രതിയായ ആറു കേസുകളിലും കോടതി ജാമ്യം നല്‍കിയിരുന്നു. 2020 ജൂണ്‍ 30നു തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ നയതന്ത്ര ബാഗേജില്‍ നിന്നു 13.5 കോടി രൂപ വിലമതിക്കുന്ന 30 കിലോഗ്രാം സ്വര്‍ണം പിടിച്ചതാണു കേസിനാധാരം. 

തുടര്‍ന്നു വിവിധ കേന്ദ്ര ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തിലാണു ഡോളര്‍ കടത്തിന് ഉള്‍പ്പെടെ കൂടുതല്‍ കേസുകളെടുത്തത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കര്‍ ഉള്‍പ്പെടെയുള്ളവരാണു പ്രതികള്‍.
  

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only