17 നവംബർ 2021

ഉറിയിൽ നുഴഞ്ഞു കയറ്റ ശ്രമം തകർത്ത് സൈന്യം
(VISION NEWS 17 നവംബർ 2021)
ജമ്മു കശ്മീരിലെ ഉറിയിൽ നുഴഞ്ഞു കയറ്റ ശ്രമം സൈന്യം തകർത്തു. ബി എസ് എഫ് നടത്തിയ വെടിവയ്പ്പിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരെ സൈന്യം വധിച്ചിരുന്നു. 

ഹൈദർപോറ മേഖലയിലാണ് ഏറ്റുമുട്ടൽ നടത്തിയത്. ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന് സൂചന ലഭിച്ച മേഖല ഇന്നലെ രാത്രിയോടെ സൈന്യം വളയുകയായിരുന്നു. മേഖല വളഞ്ഞ സൈന്യത്തിന് നേരെ വെടിയുതിർത്ത ഭീകരരാണ് സൈന്യത്തിന്റെ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only