26/11/2021

ആനിവേഴ്സറി എഡിഷൻ അവതരിപ്പിച്ച് റോയൽ എൻഫീൽഡ്
(VISION NEWS 26/11/2021)




ആനിവേഴ്സറി എഡിഷൻ അവതരിപ്പിച്ച് റോയൽ എൻഫീൽഡ്. ഇറ്റലിയില്‍ നടന്നുകൊണ്ടിരിക്കുന്ന മോട്ടോര്‍സൈക്കിള്‍ എക്സിബിഷനായ EICMAയിലാണ് ട 120മത് ആനിവേഴ്‌സറി എഡിഷന്‍ അവതരിപ്പിച്ചത്.രണ്ട് സ്പെഷ്യല്‍ എഡിഷന്‍ ബൈക്കുകളും കൂടി 480 യൂണിറ്റുകള്‍ മാത്രമാണ് റോയല്‍ എന്‍ഫീല്‍ഡ് നിര്‍മ്മിക്കുന്നത്.ബ്ലാക്ക്-ക്രോം നിറമാണ് ഇന്റര്‍സെപ്റ്റര്‍, കോണ്ടിനെന്റല്‍ ജിടി 120മത് ആനിവേഴ്‌സറി എഡിഷന്‍ പതിപ്പിന്റെ ഏറ്റവും വലിയ ആകര്‍ഷണം എന്ന് പറയാം.

നിരവധി വാഹന പ്രേമികളാണ് പുതിയ പതിപ്പിനായി കാത്തിരിക്കുന്നത്.തമിഴ്നാട്ടിലെ കുംഭകോണത്ത് നിന്നുള്ള 'സിര്‍പ്പി സെന്തില്‍' കുടുംബവുമായി സഹകരിച്ചാണ് റോയല്‍ എന്‍ഫീല്‍ഡ് ഈ ലോഗോ തയ്യാറക്കിയിരിക്കുന്നത്.വാങ്ങാന്‍ താല്പര്യമുള്ളവര്‍ക്ക് റോയല്‍ എന്‍ഫീല്‍ഡ് വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യുവാന്‍ അവസരമുണ്ട്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only