08/11/2021

റഫാല്‍ ഇടപാടില്‍ ഇടനിലക്കാരന് കൈക്കൂലി നല്‍കിയെന്ന് വെളിപ്പെടുത്തല്‍
(VISION NEWS 08/11/2021)
റഫാല്‍ യുദ്ധവിമാന ഇടപാടില്‍ ഇടനിലക്കാരന് ഡാസോ ഏവിയേഷന്‍ കൈക്കൂലി നല്‍കിയെന്ന് ആരോപണം. തെളിവുകള്‍ പുറത്തുവിട്ടത് ഫ്രഞ്ച് ഓണ്‍ലൈന്‍ മാധ്യമം മീഡിയപാര്‍ട്ട്. 7.5 മില്യണ്‍ യൂറോ കൈക്കൂലി നല്‍കിയെന്നാണ് വെളിപ്പെടുത്തല്‍.

വ്യാജ ഇൻവോയിസ് ആണ് പണം കൈമാറാനായി ദസ്സോ ഏവിയേഷൻ ഉപയോഗിച്ചത്. 2018ൽ തന്നെ കൈക്കൂലി കൈമാറിയതിന്റെ തെളിവുകൾ ലഭിച്ചിട്ടും അന്വേഷിക്കുന്നതിൽ അന്വേഷണ ഏജൻസികൾക്ക് വീഴ്ച സംഭവിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

7.8 ബില്ല്യൺ യൂറോയ്ക്കാണ് ഇന്ത്യ ദസ്സോ ഏവിയേഷനിൽ നിന്ന് 36 പോർ വിമാനങ്ങൾ വാങ്ങിയത്. മൗറീഷ്യസ്‌ ആസ്ഥാനമായ ഇന്റർസ്‌റ്റെല്ലാർ ടെക്‌നോളജീസ് എന്ന കമ്പനി മുഖേനെയാണ് കോഴപ്പണം കൈമാറിയിരിക്കുന്നത്. ഐടി കരാറുകളുടേയും മറ്റ് ബില്ലുകളുടേയും മറവിലാണ് സുഷിൻ ഗുപ്ത എന്ന ഇടനിലക്കാരന് പണം കൈമാറിയത്. ഇവയെല്ലാം വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വ്യാജമാണെന്ന് കണ്ടെത്തിയ ബില്ലുകളിൽ ദസ്സോ എന്ന വാക്കുപോലും തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്‌.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only