27/11/2021

അപ്രഖ്യാപിത പവർകട്ട് ഉടൻ നടപടി എടുക്കണം യൂത്ത് വിങ്
(VISION NEWS 27/11/2021)


ഓമശ്ശേരി :ഇടയ്ക്കിടയ്ക്ക് ഉണ്ടാവുന്ന അപ്രഖ്യാപിത പവർകട്ട് ഒഴിവാക്കണമെന്നും അതിന് കാരണമായ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും വൈദ്യുതി വിതരണം പൂർണ്ണമായി പുനഃസ്ഥാപിക്കണമെന്നും ഓമശേരി യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് കമ്മിറ്റി അധികാരികളോട് ആവശ്യപ്പെട്ടു

 യോഗം  സംസ്ഥാന യൂത്ത് വിംഗ് എക്സിക്യൂട്ടീവ് അംഗം കെ അബ്ദുല്ലത്തീഫ്  ഉൽഘാടനം ചെയ്തു. യൂത്ത് വിങ്ങ് യൂണിറ്റ് പ്രസിഡണ്ട് ഷമീർ ഓമശ്ശേരി അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മുഹമ്മദലി സുറുമ, നജു NV യാസർ മാക്സ്  നിഷാദ്, മിഥുൻ, എന്നിവർ സംസാരിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only