15 നവംബർ 2021

മോഹൻലാലിന്റെ മോൺസ്റ്ററിൽ നായിക ഈ സൂപ്പർ താരം
(VISION NEWS 15 നവംബർ 2021)
പുലിമുരുകന് ശേഷം മോഹൻലാലും വൈശാഖും ഒന്നിക്കുന്ന പുതിയ ചിത്രം മോൺസ്റ്ററിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

മികച്ച പ്രതികരണമാണ് പോസ്റ്ററിന് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ തെലുങ്ക് നടൻ മോഹന്‍ബാബുവിന്റെ മകളും നടിയുമായ ലക്ഷ്‍മി മഞ്ജു സിനിമയുടെ ഭാഗമാകുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്.ലക്ഷ്മി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ആദ്യമായി ഒരു മലയാളം സിനിമയിൽ അഭിനയിക്കുന്നു എന്നതിന്റെ ആവേശത്തിലാണ്, നടി കുറിച്ചു.

ഉദയ്കൃഷ്ണ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം പതിവ് പോലെ ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only