26/11/2021

ഭരണഘടനാ ദിനത്തിൽ സ്വന്തം ഭരണഘടന തയ്യാറാക്കി പുത്തൂർ ഗവ യു പി സ്കൂൾ
(VISION NEWS 26/11/2021)പുത്തൂർ : നവമ്പർ 26 ഭരണഘടന ദിനത്തിൽ സ്കൂളിന് സ്വന്തമായി തയ്യാറാക്കിയ ഭരണഘടന നടപ്പിലാക്കി  പുത്തൂർ ഗവ യു പി സ്കൂൾ .
 ഭരണഘടന  ദിനാചരണത്തോടനുബന്ധിച്ച്  സംഘടിപ്പിച്ച പരിപാടിയിൽ സ്കൂൾ ലീഡർ മർവ ബത്തൂലിൽ നിന്നും സ്കൂൾ ഭരണഘടന  ഏറ്റുവാങ്ങിക്കൊണ്ട് ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  പി അബ്ദുന്നാസർ ഉദ്‌ഘാടനം ചെയ്തു.
 
പി ടി എ പ്രസിഡണ്ട് പി വി സ്വാദിഖ് അധ്യക്ഷത വഹിച്ചു .
ഭരണഘടന ചെയർമാൻ അബ്ദുറഹിമാൻ മാസ്റ്ററുടെ നേതൃത്വത്തിൽ അധ്യാപകരും,വിദ്യാർത്ഥികളും, രക്ഷിതാക്കളും ചേർന്ന ഭരണഘടന സമിതി നേരത്തെ തയ്യാക്കിയ ഭരണഘടനയാണ് ഇന്ന് നടപ്പിലാക്കിയത് .
പ്രധാന അധ്യാപകൻ പി എ ഹുസൈൻ മാസ്റ്റർ ഇന്ത്യൻ ഭരണഘടന ഉൽബോധനം നടത്തി .
സീനിയർ അസിസ്റ്റന്റ് ഹഫ്സ ടീച്ചർ ,ദീപ ടീച്ചർ ,സറീന ടീച്ചർ ഫാത്തിമ ടീച്ചർ എന്നിവർ സംസാരിച്ചു .
സ്റ്റാഫ് സെക്രട്ടറി എൻ വി അബ്ദുറഹിമാൻ മാസ്റ്റർ സ്വാഗതവും സാദിഖ് മാസ്റ്റർ നന്ദിയും പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only