12 നവംബർ 2021

വേങ്ങരയില്‍ വ്യാജ ഹാന്‍സ് ഫാക്ടറി; നാല് പേർ പിടിയില്‍
(VISION NEWS 12 നവംബർ 2021)
മലപ്പുറത്ത് നിരോധിത ലഹരി ഉൽപ്പന്നമായ ഹാൻസിന്റെ വ്യാജ ഫാക്ടറി കണ്ടെത്തി. വേങ്ങര വട്ടപ്പൊന്തയിലായിരുന്നു ഫാക്ടറി പ്രവർത്തിച്ചിരുന്നത്. ഇവിടെ നിന്ന് യന്ത്രങ്ങളും അസംസ്കൃത വസ്ത്രുക്കളും പിടികൂടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്ക് ഹാൻസ് എത്തിക്കുന്നത് ഈ ഫാക്ടറിയിൽ നിന്നാണെന്നാണ് പൊലീസിന്റെ നിഗമനം.

സംഭവത്തില്‍ ഫാക്ടറി ഉടമയും മൂന്ന് ജീവനക്കാരെയും പൊലീസ് പിടികൂടി. പട്ടാമ്പി വല്ലപ്പുഴ സ്വദേശി നടുത്തൊടി ഹംസ, ജീവനക്കാരായ വേങ്ങര വലിയോറ അഫ്സൽ, കൊളപ്പുറം സ്വദേശി സുഹൈൽ, ഡൽഹി സ്വദേശി അസ്ലം എന്നിവരാണ് അറസ്റ്റിലായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only