16 നവംബർ 2021

തണൽ ഏർലി ഇൻറർവെൻഷൻ സെൻറർിൽ ശിശുദിനം ആചരിച്ചു
(VISION NEWS 16 നവംബർ 2021)
കൊടുവള്ളി:  തണൽ ഏർലി  ഇൻറർവെൻഷൻ സെൻറർിൽ വിപുലമായ രീതിയിൽ ശിശുദിനം ആചരിച്ചു. കൊടുവള്ളിയിൽ സുമനസുകളുടെ സഹായത്തോടെ രണ്ടു മാസക്കാലമായി ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി  പ്രവർത്തിച്ചു വരുന്ന തണൽ ഇ എെ സി യിൽ വിപുലമായ രീതിയിൽ കുട്ടികളോട് ഏറെ സ്നേഹം പുലർത്തിയിരുന്ന കുട്ടികൾ വിദ്യാഭ്യാസ൦ നേടണമെന്ന് വാദിച്ച രാജ്യത്തിൻറെ ആദ്യ പ്രധാനമന്ത്രി,  ചാച്ചാ നെഹ്രു എന്ന് കുട്ടികൾ സ്നേഹത്തോടെ വിളിക്കുന്ന ജവഹർലാൽ നെഹ്റുവിൻറെ ജന്മദിനമായ   ശിശുദിനത്തിൽ അദ്ദേഹത്തോടുള്ള ആദരസൂചകമായി നെഹ്റു തൊപ്പി അണിഞ്ഞു൦ അദ്ദേഹത്തിൻറെയും ഗാന്ധിജിയുടെ അടുക്ക൦ വിവിധ പ്രമുഖരുടെ വേഷത്തിൽ  വിദ്യാർഥികൾ അണിഞ്ഞൊരുങ്ങിയു൦ വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികളോടെയും തണലിൻറെ അഭ്യുദയ കാംക്ഷികൾ രക്ഷിതാക്കൾ തണൽ ഭാരവാഹികൾ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ  ശിശുദിന ആഘോഷം നടന്നു പരിപാടിയുടെ അവസാനത്തിൽ പ്രത്യേക  സമ്മാനങ്ങൾ വിദ്യാർഥികൾക്ക് നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only