19 നവംബർ 2021

കിറ്റ് ഇനി ഉണ്ടാകില്ലെന്ന് ഭക്ഷ്യ മന്ത്രി
(VISION NEWS 19 നവംബർ 2021)
കൊച്ചി: ഭക്ഷ്യ സിവിൽ സപ്ലൈസ്​ മന്ത്രി ജി.ആ‌ർ. അനിൽ. കോവിഡ് കാലത്ത്​ ജനങ്ങൾക്ക് ജോലിപോലും ഇല്ലാതായ​േപ്പാഴാണ് കിറ്റ് നൽകിയത്. ഇപ്പോൾ തൊഴിൽ ചെയ്യാൻ പറ്റുന്ന സാഹചര്യമുണ്ട്. വരും മാസങ്ങളിൽ കിറ്റ് കൊടുക്കുന്ന കാര്യം സ‌ർക്കാറി​െൻറ പരി​ഗണനയിലോ ആലോചനയിലോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
വില നിയന്ത്രിക്കാൻ സർക്കാർ വിപണിയിൽ ഇടപെടുന്നുണ്ട്. സപ്ലൈകോ വഴിയും കൺസ്യൂമ‌‌ർഫെഡും ന്യായവിലയ്ക്ക് സാധനങ്ങൾ നൽകുന്നുണ്ട്. കഴിഞ്ഞ ആറ് വ‌ർ‌ഷമായി 13 നിത്യോപയോ​ഗ സാധനങ്ങൾ സപ്ലൈകോയിൽ വില വ‌ർധിച്ചിട്ടില്ല. പച്ചക്കറിയുടെയും മറ്റ് നിത്യോപയോ​ഗ സാധനങ്ങളുടെയും വില വർധിച്ചത് സ‌ർക്കാർ ​ഗൗരവത്തോടെ കാണുന്നു. സാധ്യമായ എല്ലാ വിപണി ഇടപെടലുകളും ഇക്കാര്യത്തിൽ നടത്തും.

സപ്ലൈകോ വഴി വിതരണം ചെയ്യുന്ന ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തും. അതിനായി വിതരണം ചെയ്യുന്ന ഉൽപന്നങ്ങളുടെ സംഭരണം മെച്ചപ്പെട്ട നിലയിലാക്കാൻ കൊച്ചിയിൽ ചേർന്ന യോഗം തീരുമാനിച്ചു. ടെൻഡർ നടപടികളിൽ പങ്കെടുക്കുന്ന സ്ഥാപനങ്ങൾ നൽകുന്ന ഉൽപന്നങ്ങളുടെ സാമ്പിൾ മന്ത്രിയുടെ ഓഫിസിൽ ഉൾപ്പെടെ പരിശോധിക്കും.
65 ഡിപ്പോയിലും ആ സാമ്പിൾ ടെൻഡർ നടപടിക്കുമുമ്പ് നൽകും. ക്വാളിറ്റി കൺട്രോൾ വിഭാഗം 14 ജില്ലയിലും പരിശോധിക്കും. സാമ്പിൾ തരുന്ന അതേ ഉൽപന്നംതന്നെയാണ് വിതരണത്തിന് കടകളിൽ എത്തിക്കുന്നതെന്ന് ഉറപ്പുവരുത്തും. 

ആലപ്പുഴയിലെ ഗോഡൗണിൽ വ്യാഴാഴ്ച പരിശോധന നടത്തി. പ്രാഥമിക പരിശോധനയിൽ പല പോരായ്മകളും കണ്ടെത്തി. അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു.
ഈ സർക്കാർ ഇതുവരെ 70,000 റേഷൻ കാർഡ് വിതരണം ചെയ്തു. റേഷൻ കാർഡുകളിലെ പോരായ്മകൾ ഡിസംബർ 15 വരെ തിരുത്താം. തെറ്റുകൾ തിരുത്താൻ റേഷൻകടയിൽ നേരിട്ട് അപേക്ഷ നൽകാം. ബന്ധപ്പെട്ടവർ പരിശോധിച്ച് തിരുത്തലുകൾ വരുത്തും. ആധാർ മാതൃകയുള്ള റേഷൻ കാർഡ് വിതരണം ചെയ്യാനാണ് സർക്കാർ തീരുമാനം.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only