17 നവംബർ 2021

ബിരുദ വിദ്യാർത്ഥിയെ കൊണ്ട് കാല് പിടിപ്പിച്ചു: പ്രിൻസിപ്പലിനെതിരെ പരാതി
(VISION NEWS 17 നവംബർ 2021)
കാഞ്ഞങ്ങാട് : കാസര്‍കോട് സര്‍ക്കാര്‍ കോളജില്‍ ബിരുദ വിദ്യാര്‍ത്ഥിയെ കൊണ്ട് പ്രിന്‍സിപ്പല്‍ കാലുപിടിപ്പിച്ചതായി പരാതി. പ്രിൻസിപ്പൽ ഡോ എം രമയ്‌ക്കെതിരെയാണ് പരാതിയുമായി വിദ്യാര്‍ത്ഥി രംഗത്തെത്തിയിരിക്കുന്നത്.

മൂന്ന് തവണയാണ് ബിരുദ വിദ്യാർത്ഥിയെ കൊണ്ട് നിർബന്ധിപ്പിച്ച് കാല് പിടിപ്പിച്ചത്. കോളേജിൽ നിന്ന് പുറത്താക്കാതിരിക്കാനാണ് കാല് പിടിപ്പിച്ചതെന്ന് വിദ്യാർത്ഥിയുടെ പരാതിയിൽ പറയുന്നു.

വിദ്യാർഥിക്കെതിരെ നിരവധി പരാതികൾ ഉണ്ടെന്നും വിദ്യാർത്ഥിയെ വഴക്കു പറയുകയും അപമാനിക്കുകയും ചെയ്തതിന് ശേഷം കോളേജിൽ നിന്ന് പുറത്താക്കാതിരിക്കാൻ കാൽ പിടിക്കെണമെന്ന ഉപാധി വെച്ചെന്നാണ് പരാതി. ഇത് സംബന്ധിച്ച് വിദ്യാർത്ഥി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി കൈമാറി.
അതേസമയം ,വിദ്യാർത്ഥി സ്വമേധയാ കാൽ പിടിച്ചതാണെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ എം രമ വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only