19 നവംബർ 2021

മുറിവുണങ്ങാത്ത വേദനകൾക്ക്​ അന്ത്യമായി; പൂക്കോട് ഫാമിലെ കുതിരക്ക് ദയാവധം
(VISION NEWS 19 നവംബർ 2021)
വൈ​ത്തി​രി: മു​റി​വു​ണ​ങ്ങാ​ത്ത വേ​ദ​ന​യി​ൽ പി​ട​ഞ്ഞ ആ ​മി​ണ്ടാ​പ്രാ​ണി​ക്ക്​ ഒ​ടു​വി​ൽ ദ​യാ​വ​ധം. പൂ​ക്കോ​ട് സ​ർ​വ​ക​ലാ​ശാ​ല ഫാ​മി​ൽ കാ​ലു​ക​ളി​ലെ വ്ര​ണ​വു​മാ​യി അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്ന പെ​ൺ​കു​തി​ര​ക്കാ​ണ്​ മു​റി​വു​ക​ളി​ൽ​നി​ന്ന്​ മോ​ക്ഷം കി​ട്ടാ​ൻ മ​ര​ണ​ത്തി​ലേ​ക്ക്​ വ​ഴി​കാ​​ട്ടേ​ണ്ടി​വ​ന്ന​ത്.

ആ​രാ​ലും പ​രി​ച​രി​ക്ക​പ്പെ​ടാ​തെ കാ​ലി​ലെ വ്ര​ണ​ങ്ങ​ളു​മാ​യി മാ​സ​ങ്ങ​ളോ​ളം വെ​റ്റ​റി​ന​റി കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ക​ഴി​ഞ്ഞി​രു​ന്ന കു​തി​ര​ക്ക് ജ​ഡ്ജി നേ​രി​ട്ടെ​ത്തി ഉ​ത്ത​ര​വ് ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന്​ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള മൃ​ഗാ​ശു​പ​ത്രി സ​മു​ച്ച​യ​ത്തി​ൽ ചി​കി​ത്സ ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. 

നി​ല അ​തീ​വ​ഗു​രു​ത​ര​മാ​യ​തി​നാ​ൽ ചി​കി​ത്സ കൊ​ണ്ട് ഫ​ല​മി​ല്ലെ​ന്നു ക​ണ്ട​തി​നെ തു​ട​ർ​ന്നാ​ണ് ദ​യാ​വ​ധ​ത്തി​ന് സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ ജി​ല്ല ലീ​ഗ​ൽ സ​ർ​വി​സ് അ​തോ​റി​റ്റി സ​ബ് ജ​ഡ്ജി​ക്ക് അ​നു​മ​തി തേ​ടി അ​പേ​ക്ഷ ന​ൽ​കി​യ​ത്. ജ​ഡ്ജി ദ​യാ​വ​ധ​ത്തി​ന് അ​നു​മ​തി ന​ൽ​കിയതോടെ വ്യാ​ഴാ​ഴ്​​ച രാ​വി​ലെ 9.30 ന്​ മൃ​ഗാ​ശു​പ​ത്രി സ​മു​ച്ച​യ​ത്തി​ലെ പോ​സ്​​റ്റു​മോ​ർ​ട്ടം റൂ​മി​ൽ വെ​ച്ചാ​ണ് കു​തി​ര​യെ വ​ധി​ച്ച​ത്.

18 വ​യ​സ്സു​ള്ള കു​തി​ര​യെ പ​ഠ​നാ​വ​ശ്യ​ത്തി​നാ​ണ് പൂ​ക്കോ​ടെ​ത്തി​ച്ച​ത്. വ​ർ​ഷ​ങ്ങ​ൾ​ക്ക്​ മു​മ്പ്​​ വെ​ള്ളം കു​ടി​ക്കു​ന്ന പാ​ത്ര​ത്തി​ൽ​നി​ന്നാ​ണ്​ കാ​ലി​നു പ​രി​ക്കേ​റ്റ​ത്. 

ആ​വ​ശ്യ​മാ​യ ചി​കി​ത്സ ല​ഭി​ക്കാ​ത്ത​തു മൂ​ലം മു​റി​വ് വ്ര​ണ​മാ​യി പ​ഴു​പ്പ് വ​ന്നു. ഏ​താ​നും മാ​സ​ങ്ങ​ളാ​യി കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ആ​രും തി​രി​ഞ്ഞു നോ​ക്കാ​തെ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്നു. അ​വ​സ്ഥ നേ​രി​ൽ ക​ണ്ട സ​ബ് ജ​ഡ്ജി ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യെ​ങ്കി​ലും അ​തു​കൊ​ണ്ടും ഫ​ല​മു​ണ്ടാ​യി​ല്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only