18 നവംബർ 2021

മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ശരീരത്തോട് ചേർത്ത് കെട്ടി അമ്മ കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു : കുഞ്ഞ് മരിച്ചു
(VISION NEWS 18 നവംബർ 2021)
കൊല്ലം: പത്തനാപുരത്ത് മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പട്ടാഴി സാംസി ഭവനിൽ ഷിബുവിന്റ ഭാര്യ സാംസിയാണ് കുഞ്ഞിനെയുമെടുത്ത് കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. കുഞ്ഞു മരിച്ചു. സാംസിയെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുഞ്ഞിനെ ഷാളുപയോഗിച്ച് ശരീരത്തോട് ചേർത്ത് കെട്ടിയ ശേഷമാണു കിണറ്റിൽ ചാടിയത്. വീട്ടിലുള്ളവർ പുറത്ത് പോയി തിരിച്ചെത്തിയപ്പോഴാണ് സാംസിയെയും കുഞ്ഞിനെയും അന്വേഷിക്കുന്നത്. തുടർന്നു നടത്തിയ തിരച്ചിലിലാണ് യുവതിയെ കിണറ്റിൽ കണ്ടെത്തിയത്. 

പൈപ്പിൽ പിടിച്ച് നിൽക്കുകയായിരുന്ന ഇവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. സാംസിയെ രക്ഷപ്പെടുത്തിയെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. കൊട്ടാരക്കരയിൽ സ്വകാര്യ ആശുപത്രിയിലെ നേഴ്സാണ് സാംസി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only