04 നവംബർ 2021

പെ​ട്രോ​ളൊ​ഴി​ച്ച്‌ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച യു​വാ​വ് മ​രി​ച്ചു
(VISION NEWS 04 നവംബർ 2021)
ആ​ല​ങ്ങാ​ട്ബേ​പ്പൂ​ർ: പെ​ട്രോ​ളൊ​ഴി​ച്ച് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച യു​വാ​വ് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. ബേ​പ്പൂ​ർ കാ​ട്ടാം​വ​ള്ളി ച​ന്ദ്ര​‍െൻറ മ​ക​ൻ കു​റ്റി​ക്കാ​ട്ടി​ൽ ഷിജിയിൽ താ​മ​സി​ക്കു​ന്ന ഷി​ജി​നാ​ണ്​ (31) മ​രി​ച്ച​ത്. ആ​ലു​വ-​വ​രാ​പ്പു​ഴ റൂ​ട്ടി​ൽ ആ​ല​ങ്ങാ​ട് സെൻറ് മേ​രീ​സ് പ​ള്ളി​ക്ക് സ​മീ​പം ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് 3.30ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

യു​വ​തി​യു​മാ​യു​ള്ള ത​ർ​ക്ക​ത്തെ​തു​ട​ർ​ന്ന് സെൻറ് മേ​രീ​സ് പ​ള്ളി​യു​ടെ സ​മീ​പ​ത്തെ റോ​ഡി​ൽ പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. ശ​ബ്​​ദം കേ​​ട്ടെ​ത്തി​യ നാ​ട്ടു​കാ​ർ ശ​രീ​ര​ത്തി​ൽ പ​ട​ർ​ന്ന തീ ​അ​ണ​ക്കു​ക​യും ഉ​ട​ൻ പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യും ചെ​യ്​​തു. നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പൊ​ലീ​സ് ഷി​ജി​നെ ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ശ​രീ​രം പൂ​ർ​ണ​മാ​യി ക​ത്തി​യ നി​ല​യി​ലാ​യി​രു​ന്നു.

ഷി​ജി​ൻ ഉ​പ​യോ​ഗി​ച്ച സ്കൂ​ട്ട​റും പെ​ട്രോ​ൾ നി​റ​ച്ചു​കൊ​ണ്ടു​വ​ന്ന ക​ന്നാ​സും സ​മീ​പ​ത്തെ റോ​ഡി​ൽ​നി​ന്ന്​ പൊ​ലീ​സി​ന് ല​ഭി​ച്ചു. ബു​ധ​നാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന്​ മ​രി​ച്ചു. ഷിജി​ന്‍റെ മാ​താ​വ്​: ഷീ​ല. ഭാ​ര്യ: ഷീ​ബ. മ​ക്ക​ൾ: ഷാ​വ​ന്ത്‌ കൃ​ഷ്ണ, ശ്രീ​ഷ. സം​സ്കാ​രം വ്യാ​ഴം രാ​വി​ലെ ഒ​മ്പ​തി​ന്​ ഗോ​തീ​ശ്വ​രം ശ്മ​ശാ​ന​ത്തി​ൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only