18 നവംബർ 2021

കൊമ്പന്‍റെ വേലിചാട്ടം വൈറൽ; വീഡിയോ
(VISION NEWS 18 നവംബർ 2021)
ആനകളെ വേലിക്കെട്ടി തടയാമെന്നാണ്​ മനുഷ്യരുടെ വിചാരം. എന്നാൽ ആ ധാരണ തെറ്റി. കർണാടകയിൽ ആനയെ തടയാൻ ​സ്​ഥാപിച്ച ഇരുമ്പ്​ വേലി ചാടിക്കടക്കുന്ന ഒരു കൊമ്പനാണ്​ ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം.

തുടക്കത്തിൽ അസാധ്യമെന്ന്​ തോന്നുമെങ്കിലും അമ്പരപ്പിച്ചുകൊണ്ടായിരുന്നു ആനയുടെ വേലിചാട്ടം. മുൻകാലുകൾ വേലിയെ മറികടന്ന ശേഷം ശ്രദ്ധാപൂർവമാണ്​ കൊമ്പൻ കടമ്പ കടക്കുന്നത്​.

ഐ.എ.എസ്​ ഓഫിസറായ സുപ്രിയ സാഹുവാണ്​ വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്​. ഒന്നും പറയാനില്ല എന്ന ക്യാപ്​ഷനോടെയാണ്​ വിഡിയോ പോസ്​റ്റ്​ ചെയ്​തിരിക്കുന്നത്​. 27 സെക്കന്‍റ്​ ദൈർഘ്യമുള്ള വിഡിയോ ഇതുവരെ ലക്ഷകണക്കിന്​ പേർ കണ്ടു​.


കർണാടക, മൈസൂരുവിലെ നാഗർഹോളക്ക്​ സമീപമാണ്​ സംഭവം. വീരനഹൊസള്ളി റേഞ്ചിൽനിന്നാണ്​ വിഡിയോ പിടിച്ചതെന്ന്​ നാഗർഗോൾ ടൈഗർ റിസർവ്​ ഡയറക്​ടർ ​മഹേഷ്​ കുമാർ പറഞ്ഞു. നവംബർ 16നാണ്​ ആനയുടെ വേലിചാട്ടം. തീറ്റ തേടിയിറങ്ങിയ ശേഷം കാട്ടിലേക്ക്​ മടങ്ങുന്നതാണ്​ ദൃശ്യങ്ങളെന്നും അദ്ദേഹം പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only