07 നവംബർ 2021

'അച്ഛനെന്തിനാണ് ഇപ്പോൾ പൈസ' സുമേഷ് ആൻഡ് രമേഷിന്റെ ടീസർ കാണാം
(VISION NEWS 07 നവംബർ 2021)
ശ്രീനാഥ് ഭാസി, ബാലു വർഗീസ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം സുമേഷ് ആൻഡ് രമേഷിന്റെ ടീസർ പുറത്തുവിട്ടു. സനൂപ് തൈക്കുടമാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. വൈറ്റ് സാൻഡ്സിന്റെ ബാനറിൽ കെ. എൽ 7 എന്റർടെയ്ൻമെന്റ്സുമായി ചേർന്ന് ഫരീദ്ഖാൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം നവംബർ 26ന് തീയേറ്ററുകളിൽ എത്തും. ശ്രീനാഥ് ഭാസിയാണ് സുമേഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രമേഷ് ആയി എത്തുന്നത് ബാലു വർഗീസാണ്. സലീം കുമാർ, പ്രവീണ, സുധീപ് ജോഷി, ഷെബിൻ ബെൻസൺ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ജോസഫ് വിജീഷും സനൂപ് തൈക്കുടവും ചേർന്നാണ്.

ടീസർ കാണാം: https://youtu.be/afUp3TnaerE

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only