08 നവംബർ 2021

ഇന്ധന നികുതി കൊള്ള' ജനരോഷം ഉയർന്നുവരണം. അഡ്വ. കെ.ജയത്ത്
(VISION NEWS 08 നവംബർ 2021)താമരശ്ശേരി: പെട്രോൾ, ഡീസൽ വില വർദ്ധനവിലൂടെ ജനങ്ങളെ കൊള്ളചെയ്യുവാൻ മത്സരിക്കുന്ന കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്കെതിരെ ശക്തമായ ജനരോഷം ഉയർന്നു വരണമെന്ന് കെ.പി.സി. സി ജനറൽ സെക്രട്ടറി അഡ്വ.കെ.ജയന്ത് ആവശ്യപെട്ടു. ഐ.എൻ.ടി.യു.സി താമരശ്ശേരി മേഖല നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ധന വില ഈ നിലയിൽ തുടരുന്ന പക്ഷം അത് വലിയ തോതിലുള്ള വിലവർദ്ധനവിനും, പണപെരുപ്പത്തിനും കാരണമാവും. രാജ്യത്തിൻ്റെ ജീവനാഡിയായി പ്രവർത്തിക്കേണ്ട തൊഴിലാളികളെയും, കർഷകരെയുമാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുക. ജനങ്ങളോട് അല്പമെങ്കിലും പ്രതിബന്ധതയുണ്ടെങ്കിൽ അധിക നികുതി വരുമാനം വേണ്ടെന് വെക്കാൻ സംസ്ഥാന സർക്കാർ തയാറാവണമെന്നും അദ്ദേഹം ആവശ്യപെട്ടു. 

ഐ എൻ ടി യു സി ജില്ല പ്രസിഡണ്ട് കെ.രാജീവ് മുഖ്യ പ്രഭാഷണം നടത്തി. റീജ്യണൽ പ്രസിഡണ്ട് പി.ആർ മഹേഷ് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പി.സി ഹബീബ് തമ്പി, ബാബു പൈക്കാട്ടിൽ, ഐ എൻ ടി യു സി ജില്ല ഭാരവാഹികളായ മനേജ് എടാണി, കെ.ഷാജി, പി.കെ ശ്രീനിവാസൻ, നിഷാബ് മുല്ലോളി, കെ.എം പൗലോസ്, കെ. സരസ്വതി, പി.കെ.ഗിരീഷ് കുമാർ, പി.ഷഫീഖ് എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only