04 നവംബർ 2021

രണ്ട്‌ വയസ്സുകാരിക്ക് വീടിന് സമീപത്തെ മീൻ കുളത്തിൽ വീണ് ദാരുണാന്ത്യം
(VISION NEWS 04 നവംബർ 2021)
കൽപ്പറ്റ: വയനാട് എടവകയിൽ രണ്ട്‌ വയസ്സുകാരി കുളത്തിൽ വീണു മരിച്ചു. എടവക കാരക്കുനി ചേമ്പിലോട് നൗഫൽ – നജുമത് ദമ്പതികളുടെ മകൾ നാദിയ ഫാത്തിമയാണ് (2) കുളത്തിൽ മുങ്ങി മരിച്ചത്. വീടിന് സമീപത്തെ മീൻ വളർത്തുന്ന ചെറിയ കുളത്തിൽ വീണാണ് അപകടം. കൂട്ടുകാരോടൊപ്പം കളിക്കാൻ പോയ കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കുളത്തിൽ കണ്ടെത്തിയത്.

ഉടനെ വയനാട് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only