13 നവംബർ 2021

ഹജ്ജിന് കരിപ്പൂരിൽ നിന്ന് വിമാനസർവീസ് അനുവദിക്കണമെന്ന് അറേബ്യൻ പ്രവാസി കൗൺസിൽ ആവശ്യപ്പെട്ടു
(VISION NEWS 13 നവംബർ 2021)


കോഴിക്കോട്: രാജ്യത്തെ ഹജ്ജ് എംബാർക്കേഷൻ കേന്ദ്രങ്ങളിൽ നിന്ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തെ ഒഴിവാക്കിയിരിക്കുകയാണ്. കൊച്ചിയിൽ നിന്ന് മാത്രമാണ് ഇത്തവണയും ഹജ്ജ് തീർത്ഥാടനത്തിന് കേന്ദ്രംഅനുമതി നൽകിയത് . ഇത് കാരണം മലബാറിലെ 1000 ക്കണക്കിന് ഹാജിമാരുടെ യാത്രയാണ് പ്രയാസത്തിലാകുന്നത്.

ആയതിനാൽ തന്നെ കരിപ്പൂരിൽ നിന്നും ഹജ്ജ് യാത്രക്ക് വിമാനസർവീസ് പുന:രാരംഭിക്കണമെന്ന് അറേബ്യൻ പ്രവാസി കൗൺസിൽ
പ്രധാനമന്ത്രിയോടും
വ്യോമയാന മന്ത്രിയോടും ആവശ്യപ്പെടുകയും മുഖ്യമന്ത്രിയോട് ഈ വിഷയത്തിൽ ഇടപെടണമെന്ന് അപേക്ഷിക്കുകയും ചെയ്തു.

പ്രസ്ത്തുത വിഷയം ചർച്ച ചെയ്യാൻവേണ്ടി ചേർന്ന് മീറ്റിൽ സംഘടനാ ചെയർമാൻ ആറ്റക്കോയ പള്ളിക്കണ്ടി അധ്യക്ഷത വഹിക്കുകയും കൺവീനർ അബ്ബാസ് കൊടുവള്ളി ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.സംഘടനയുടെ വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ മീറ്റിൽ പങ്കെടുത്തു. PK അൻവർ സ്വാഗതവും കെപി സുധീർ നന്ദി രേഖപ്പെടുത്തുകയും ചെയ്തു .

- - - - - - - - - - - ------------ -------
കൂടുതൽ വിവരങ്ങൾക്ക്.
75102 11730

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only