29/11/2021

നിയമങ്ങൾ പരിഷ്‌കരിച്ച് യുഎഇ
(VISION NEWS 29/11/2021)




യുഎഇയിലെ നിയമങ്ങള്‍ പരിഷ്‌ക്കരിച്ചു കൊണ്ട് പുതിയ തീരുമാനം. ബലാത്സംഗത്തിന് ജീവപര്യന്തം തടവ് വ്യവസ്ഥ ചെയ്തുകൊണ്ടാണ് യുഎഇയിലെ ഫെഡറല്‍ ക്രൈം ആന്‍ഡ് പണിഷ്മെന്റ് നിയമം പരിഷ്‌കരിച്ചിരിക്കുന്നത്. ഇരയ്ക്ക് 18 വയസ്സിന് താഴെയോ, അംഗവൈകല്യമോ മറ്റോ ഉണ്ടെങ്കിലോ, പ്രതിരോധിക്കാന്‍ കഴിയാത്ത അവസ്ഥയിലാണെങ്കിലോ ശിക്ഷ വധശിക്ഷ വരെ നീട്ടാനും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. 

യു.എ.ഇയുടെ 50 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ നിയമപരിഷ്‌കാരങ്ങളാണ് വരുത്തിയിട്ടുള്ളത്. 40 ഓളം നിയമങ്ങളാണ് പരിഷ്‌കരിച്ചത്.

പുതിയ നിയമനിര്‍മ്മാണം സ്ത്രീകള്‍ക്കും വീട്ടുജോലിക്കാര്‍ക്കും മെച്ചപ്പെട്ട സംരക്ഷണം വാഗ്ദാനം ചെയ്യുന്നുണ്ട്. പൊതു സുരക്ഷയും സുരക്ഷാ വ്യവസ്ഥകളും ശക്തിപ്പെടുത്തുന്നു. കൂടാതെ വിവാഹേതര ബന്ധങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിക്കുകയും ചെയ്യുന്നു. 2022 ജനുവരി രണ്ട് മുതല്‍ പുതുക്കിയ നിയമങ്ങള്‍ പൂര്‍ണ്ണമായും പ്രാബല്യത്തില്‍ വരും. 

അപമര്യാദയായി പെരുമാറുകയോ കൈയേറ്റം നടത്തുകയോ ചെയ്യുന്നവര്‍ക്ക് 10,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയോ തടവോ അനുഭവിക്കേണ്ടിവരും. അതില്‍ ലിംഗഭേദമില്ല. കുറ്റകൃത്യ വേളയില്‍ ഭീഷണിയോ ബലപ്രയോഗമോ നടത്തിയിട്ടുണ്ടെങ്കില്‍ അഞ്ചു മുതല്‍ 20 വര്‍ഷം വരെ തടവും ലഭിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only