27/11/2021

കോടഞ്ചേരിയില്‍ കിണറ്റില്‍ വീണയാളെയും രക്ഷിക്കാന്‍ ഇറങ്ങിയ ആളെയും ഫയര്‍ഫോഴ്‌സ് കരക്കെത്തിച്ചു.
(VISION NEWS 27/11/2021)
കോടഞ്ചേരി: കോടഞ്ചേരിയില്‍ കിണറ്റില്‍ വീണയാളെയും രക്ഷിക്കാന്‍ ഇറങ്ങിയ ആളെയും ഫയര്‍ഫോഴ്‌സ് കരക്കെത്തിച്ചു. കോടഞ്ചേരി മീമുട്ടി കുന്നിലാണ് സംഭവം. പ്രദേശവാസിയായ അനില്‍കുമാറാണ് കാല്‍ വഴുതി കിണറ്റില്‍ വീണത്.
നടന്ന് പോകുന്നതിനിടയില്‍ അബദ്ധത്തില്‍ ആള്‍ മറയില്ലാത്ത കിണറ്റില്‍ വീഴുകയായിരുന്നു. 

അനില്‍കുമാറിനെ രക്ഷിക്കാനായി കിണറ്റില്‍ ഇറങ്ങിയ ആളും കിണറ്റില്‍ കുടങ്ങി. മുക്കത്ത് നിന്ന് ഫയര്‍ ഫോഴ്സ് എത്തിയാണ് ഇരുവരേയും കരക്കെത്തിച്ചത്. ചെറിയ പരിക്കേറ്റ അനില്‍കുമാറിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only