21 നവംബർ 2021

കോഴിക്കോട് ജില്ലയിൽ കിഴക്കൻ മലയോര മേഖലയിൽ ശക്തമായ മഴ
(VISION NEWS 21 നവംബർ 2021)
മുക്കം: കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് അങ്ങാടിയിലെ പഴയ കെട്ടിടം ഒരു ഭാഗത്തേക്ക് ചെറിയതോതിൽ ചെരിയുകയും കെട്ടിടത്തിന്റെ ചുമരുകൾക്ക് വിള്ളൽ വീഴുകയും ചെയ്തു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മുക്കം ഫയർഫോഴ്സ് സ്ഥലത്തെത്തി.

കെട്ടിടത്തിൻ്റെ ഒന്നാം നിലയിൽ താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ മാറ്റിപ്പാർപ്പിക്കുകയുംകെട്ടിടത്തിൻ്റെ താഴെ നിലയിൽ ഉണ്ടായിരുന്ന മൂന്ന് കടകൾ ഒഴിപ്പിക്കുകയും അപകടഭീഷണി ഉള്ള പ്രദേശങ്ങളിൽ ബാരിക്കേഡ് സ്ഥാപിക്കുകയും ചെയ്തു.
അഞ്ചു മണിയോടുകൂടി ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only