04 നവംബർ 2021

ഇസ്തിരിപ്പെട്ടിയില്‍നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു
(VISION NEWS 04 നവംബർ 2021)
കല്‍പ്പറ്റ: ഇസ്തിരിപ്പെട്ടിയില്‍നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. മേപ്പാടി പുത്തൂര്‍ വയല്‍ കോളനിയിലെ പരേതനായ കുഞ്ഞിരാമന്റെയും പതവിയുടെയും മകന്‍ ശശി (41) യാണ് മരിച്ചത്.

രാവിലെ എട്ടരയോടെ ഷര്‍ട്ട് തേക്കുന്നതിനിടയില്‍ ഇസ്തിരിപെട്ടിയില്‍നിന്നും ഷോക്കേറ്റാണ് മരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഷോക്കേറ്റയുടന്‍ കല്‍പ്പറ്റ സ്വകാര്യാശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിക്കുകയായിരുന്നു. ഐശ്വര്യയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only