29/11/2021

മലപ്പുറത്ത് ബസ് അപകടം; നിരവധി പേർക്ക് പരുക്ക്
(VISION NEWS 29/11/2021)




മലപ്പുറം പുതുപൊന്നാനിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മുപ്പതോളം പേർക്ക് പരിക്ക്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. പരുക്കേറ്റവരെ പൊന്നാനി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. 

17 പേരാണ് സാരമായ പരുക്കുകളോടെ മെഡിക്കൽ കോളജിലുള്ളത്. വയനാട് സുൽത്താൻ ബത്തേരി സ്വദേശികൾ സഞ്ചരിച്ചിരുന്ന ഒരു ടൂറിസ്റ്റ് ബസ് ആണ് അപകടത്തിൽ പെട്ടത്. 45ഓളം ആളുകളാണ് ബസിൽ ഉണ്ടായിരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only