13 നവംബർ 2021

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ തിങ്കളാഴ്ച ആരംഭിക്കും
(VISION NEWS 13 നവംബർ 2021)സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും. നിലവിലുള്ള സർക്കാർ മാർഗ്ഗരേഖ അനുസരിച്ചു ഉച്ചവരെ മാത്രമേ ക്ലാസുകൾ ഉണ്ടായിരിക്കുകയുള്ളൂ. പ്ലസ് വൺ, പ്ലസ് ടു ക്ലാസുകൾ പകുതി ബാച്ചുകളായി ഒരേസമയം നടത്തണമെന്നാണ് നിർദ്ദേശം. 

ക്ലാസ്സിൽ വരുന്ന കുട്ടികളുടെ ഹാജർ രജിസ്റ്ററിൽ രേഖപ്പെടുത്തണം. വിദ്യാർത്ഥികൾക്ക്
യൂണിഫോം നിർബന്ധമല്ല. യൂണിഫോം തുക അമിതമായി പിരിക്കുന്നതുമായി ബന്ധപ്പെട്ട പരാതികൾ ഗൗരവമായി അന്വേഷിക്കുമെന്നും നിർദ്ദേശത്തിലുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only