25 നവംബർ 2021

വയറിന് പ്രശ്‌നമുണ്ടെങ്കില്‍ ആപ്പിള്‍ കഴിക്കാം; പക്ഷേ ഈ രണ്ട് കാര്യം ശ്രദ്ധിക്കുക
(VISION NEWS 25 നവംബർ 2021)
ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ നേരിടാത്തവര്‍ കാണില്ല. തിരക്ക് പിടിച്ച ജീവിതത്തിന്റെ ഭാഗമായും, സമ്മര്‍ദ്ദങ്ങളുടെയും മോശം ഡയറ്റിന്റെയും വ്യായാമമില്ലായ്മയുടെയും എല്ലാം ഭാഗമായി വയറുമായി ബന്ധപ്പെട്ട പല പ്രശ്‌നങ്ങളും പതിവായി നേരിടുന്നവര്‍ തന്നെയുണ്ട്.

സ്വാഭാവികമായും ഡയറ്റ് മെച്ചപ്പെടുത്തുന്നതിലൂടെയും മാനസിക സമ്മര്‍ദ്ദങ്ങളകറ്റി കായികാധ്വാനം വര്‍ധിപ്പിക്കുന്നതിലൂടെയുമെല്ലാം ഈ പ്രശ്‌നങ്ങളെ വലിയൊരു പരിധി വരെ പരിഹരിക്കാവുന്നതാണ്. ജീവിതരീതിയുമായി ബന്ധപ്പെട്ട ഘടകങ്ങള്‍ മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെ ഇത്തരത്തില്‍ ജീവിതരീതിയെ മെച്ചപ്പെടുത്തിയെടുക്കുന്നതിലൂടെ തന്നെയാണ് അതിജീവിക്കേണ്ടത്.

ആപ്പിളില്‍ 64 ശതമാനം ‘ഇന്‍സൊല്യൂബള്‍ ഫൈബര്‍’ ഉം 36 ശതമാനം ‘സൊല്യൂബള്‍ ഫൈബര്‍’ഉം ആണ്. ഇത് രണ്ടും രണ്ട് രീതിയിലാണ് വയറിന്റെ ആരോഗ്യത്തെ സ്വാധീനിക്കുന്നത്.

ആപ്പിളിന്റെ അകംഭാഗത്ത്, ‘സൊല്യൂബള്‍ ഫൈബര്‍’ ആണ് അധികവും കാണുന്നത്. അതേസമയം തൊലിയിലാണെങ്കില്‍ ‘ഇന്‍സൊല്യൂബള്‍ ഫൈബര്‍’ ആണ് കൂടുതലും. ഇതില്‍ ‘സൊല്യൂബള്‍ ഫൈബര്‍’ മലം, ജെല്‍ പരുവത്തിലാക്കാന്‍ സഹായിക്കുന്നു. ഈ ഫൈബര്‍ ദഹനം പതുക്കെയും ആക്കിത്തീര്‍ക്കുന്നു. എന്തായാലും ഇത് വയറിളക്കം നേരിടുന്ന സാഹചര്യങ്ങളില്‍ സഹായകമായി വരികയാണ് ചെയ്യുന്നത്.

എന്നാല്‍ തൊലിയില്‍ അടങ്ങിയിരിക്കുന്ന ‘സൊല്യൂബള്‍ ഫൈബര്‍’ മലത്തിന്റെ ഘടനയെയാണ് സ്വാധീനിക്കുന്നത്. ഇത് കുടലില്‍ നിന്ന് മലം പെട്ടെന്ന് പുറന്തള്ളപ്പെടുന്ന പരുവത്തിലെത്തിക്കാന്‍ സഹായിക്കുന്നു. അപ്പോള്‍ മലബന്ധം നേരിടുമ്പോള്‍ ഇത് സഹായകമാകുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only