27/11/2021

ശബരിമല തീര്‍ത്ഥാടനം: ദര്‍ശനത്തിന് എത്തുന്ന കുട്ടികള്‍ക്ക് കൊവിഡ് പരിശോധന വേണ്ട
(VISION NEWS 27/11/2021)
പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന മാനദണ്ഡം പുതുക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ദര്‍ശനത്തിന് എത്തുന്ന കുട്ടികള്‍ക്ക് കൊവിഡ് പരിശോധന വേണ്ടെന്ന് നിര്‍ദ്ദേശം. കുട്ടികള്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന റിപ്പോര്‍ട്ട് നിര്‍ബന്ധമായിരുന്നു. ഇതില്‍ ഇളവ് നല്‍കിയ സാഹചര്യത്തില്‍ 10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കുട്ടികളെ കൊണ്ടുപോകാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കുട്ടികള്‍ ഒഴികെയുള്ള എല്ലാ തീര്‍ത്ഥാടകരും ജീവനക്കാരും രണ്ടു ഡോസ് വാക്‌സീന്‍ എടുത്ത സര്‍ട്ടിഫിക്കറ്റും 72 മണിക്കൂറിനകം എടുത്ത ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റും കരുതണം.

അതേസമയം സന്നിധാനത്തേക്ക് നീലിമല വഴി തീര്‍ത്ഥാടകരെ കടത്തിവിടാനുള്ള ഒരുക്കങ്ങളുമായി ദേവസ്വം ബോര്‍ഡ്. സര്‍ക്കാരിന്റെ ഉന്നതാധികാര സമിതിയുടെ അനുമതി ലഭിച്ചാല്‍ തീര്‍ത്ഥാടകരെ നീലിമലയിലൂടെ കടത്തിവിടും. കൊവിഡിനെ തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് നീലിമലയിലൂടെ പോകുന്നതിന് തീര്‍ത്ഥാടകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only