18 നവംബർ 2021

ISL 8–ാം സീസണിന് നാളെ തുടക്കം
(VISION NEWS 18 നവംബർ 2021)
ദില്ലി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ 8–ാം സീസണിന് നാളെ തുടക്കം. വെള്ളിയാഴ്ച രാത്രി 7.30ന് കേരള ബ്ലാസ്റ്റേഴ്സ്–എടികെ മോഹൻ ബഗാൻ മത്സരത്തോടെയാണ് ആദ്യ മത്സരം ആരംഭിക്കുക. എല്ലാ മത്സരങ്ങളുടെയും വേദി ഗോവയാണ്. ഐഎസ്എല്ലിൽ ഇത്തവണയും കപ്പും ഷീൽഡുമുണ്ട്. പ്രാഥമിക ഘട്ടത്തിൽ പോയിന്റ് നിലയിൽ ഒന്നാമതെത്തുന്ന ടീമിനാണ് ഐഎസ്എൽ ലീഗ് വിന്നേഴ്സ് ഷീൽഡ്.

ഇവർക്ക് ഏഷ്യയിലെ മുൻനിര ക്ലബ് പോരാട്ടമായ എഎഫ്സി ചാംപ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടം കളിക്കാം. ഐഎസ്എൽ ഫൈനലിൽ ജേതാക്കളാകുന്ന ടീമിനു വൻകരയിലെ രണ്ടാം നിര ക്ലബ് പോരാട്ടമായ എഎഫ്സി കപ്പിന്റെ യോഗ്യതാറൗണ്ട് കളിക്കാം. ലീഗ് വിന്നേഴ്സ് ഷീൽഡ് സ്വന്തമാക്കിയ മുംബൈ സിറ്റി എഫ്സി തന്നെയാണ് കഴിഞ്ഞ വട്ടം ഐഎസ്എൽ ജേതാക്കളായതും.

ഐഎസ്എലിലെ 11 റൗണ്ടുകളുടെ മത്സരക്രമമാണ് സംഘാടകർ പുറത്തു വിട്ടത്.

ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ

(എല്ലാ മത്സരങ്ങളും രാത്രി 7.30ന്)

നവംബർ 19: എടികെ മോഹൻ ബഗാൻ

നവംബർ 25: നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

നവംബർ 28: ബെംഗളൂരു എഫ്സി

ഡിസംബർ 5: ഒഡീഷ എഫ്സി

ഡിസംബർ 12: ഈസ്റ്റ് ബംഗാൾ

ഡിസംബർ 19: മുംബൈ സിറ്റി എഫ്സി

ഡിസംബർ 22: ചെന്നൈയിൻ എഫ്സി

ഡിസംബർ 26: ജംഷഡ്പുർ എഫ്സി

ജനുവരി 2: എഫ്സി ഗോവ

ജനുവരി 9: ഹൈദരാബാദ് എഫ്സി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only