26/11/2021

പുതിയ R15S V3.0 വിപണിയിൽ അവതരിപ്പിച്ച് യമഹ
(VISION NEWS 26/11/2021)
മുംബൈ: പുതിയ YZF-R15S V3.0 അവതരിപ്പിച്ച് യമഹ മോട്ടോര്‍ ഇന്ത്യ. YZF-R15 V3.0 സൂപ്പര്‍സ്പോര്‍ട്ട് മോട്ടോര്‍സൈക്കിളിന്റെ പുതിയ സിംഗില്‍ സീറ്റ് വേരിയന്റ് 157,600 രൂപ ദില്ലി എക്‌സ്-ഷോറൂം വിലയില്‍ റേസിംഗ് ബ്ലൂ നിറത്തില്‍ ലഭ്യമാകുമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയിലെ എല്ലാ അംഗീകൃത യമഹ ഡീലര്‍ഷിപ്പുകളിലും YZF-R15 V4 മോഡലിനൊപ്പം വില്‍ക്കും.

10,000rpm-ല്‍ 18.6 PS പവര്‍ ഉത്പാദിപ്പിക്കാന്‍ അറിയപ്പെടുന്ന അതേ 155cc, 4-സ്‌ട്രോക്ക്, ലിക്വിഡ്-കൂള്‍ഡ്, SOHC, 4-വാല്‍വ് എഞ്ചിന്‍, 8,500rpm-ല്‍ 14.1 Nm ടോര്‍ക്ക് ഔട്ട്പുട്ട് എന്നിവയാണ് ബൈക്കിന്റെ ഹൃദയം. വേരിയബിള്‍ വാല്‍വ് ആക്‌ച്വേഷന്‍ (വിവിഎ) ഉള്ള എഞ്ചിന്‍ 6-സ്പീഡ് ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു.

ഗിയര്‍ ഷിഫ്റ്റ് ഇന്‍ഡിക്കേറ്റര്‍ ഉള്ള മള്‍ട്ടി ഫംഗ്ഷന്‍ എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡ്യുവല്‍ ചാനല്‍ എബിഎസ്, അസിസ്റ്റ് & സ്ലിപ്പര്‍ ക്ലച്ച്, സൈഡ് സ്റ്റാന്‍ഡ്, എഞ്ചിന്‍ കട്ട്-ഓഫ് സ്വിച്ച്, ഡെല്‍റ്റാബോക്‌സ് ഫ്രെയിം, അലുമിനിയം സ്വിംഗാര്‍ം, സൂപ്പര്‍ വൈഡ് 140/70 തുടങ്ങിയ ഫീച്ചറുകള്‍ക്കൊപ്പം ബൈക്കും തുടരുന്നു. R17 റേഡിയലാണ് റിയര്‍ ടയര്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only