28/12/2021

കോൺഗ്രസിൻറെ 137 ആം ജന്മദിനം ആഘോഷിച്ചു
(VISION NEWS 28/12/2021)


ഓമശ്ശേരി മണ്ഡലം  കോൺഗ്രസ് കമ്മിറ്റി യുടെ നേതൃത്വത്തിൽ കോൺഗ്രസിൻറെ 137 ആം ജന്മദിനം കൊണ്ടാടി. കോൺഗ്രസ് ഭവൻ പരിസരത്തുനിന്ന് ആരംഭിച്ച ജന്മദിന ആഘോഷ റാലി പുതിയ ബസ്റ്റാന്റിൽ ഇന്ത്യയുടെ ഭൂപടം തീർത്ത് സമാപിച്ചു.സമാപന സംഗമം ഡിസിസി ജനറൽ സെക്രട്ടറി പി പി കുഞ്ഞായിൻ ഉദ്ഘാടനം ചെയ്തു, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ പി അഹമ്മദ് കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ഒ എം ശ്രീനിവാസൻ മുഖ്യപ്രഭാഷണം നടത്തി ,പി കെ ഗംഗാധരൻ , രാധാമണി ടീച്ചർ ശമീർ ഓമശ്ശേരി അഗസ്റ്റിൻ ജോസഫ് കണ്ണെഴത്ത്,വിദ്യാധരൻ മങ്ങാട്,  ഇ ഒ ഫ്രാൻസിസ് , അനീസ് പുത്തൂർ,ജോണി പനച്ചിയിൽ ,ഓ പി ബിനു , ഇ കെ പവിത്രൻ ജാഫർ പാലായി,അബൂബക്കർ കോടശ്ശേരി, ഷരീഫ് Ak എന്നിവർ പ്രസംഗിച്ചു ,ഹരിദാസൻ നായർ ,വി സി അരവിന്ദൻ , സലാം ആമ്പ്ര, ഇ കെ പവിത്രൻ , സി എം രാജൻ ,അപ്പച്ചൻ മൈക്കിൾ ,ബാബു അബ്രഹാം ,എ കെ മൊയ്തീൻ ധനലക്ഷ്മി വിദ്യാധരൻ  ,കരുണാകരൻ മാസ്റ്റർ ഇഖ്ബാൽ പുറായിൽ എന്നിവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only