02/12/2021

14 വർഷത്തിനു ശേഷം; തീപ്പെട്ടിക്ക് ഇനി രണ്ടുരൂപ
(VISION NEWS 02/12/2021)
ചെന്നൈ: തീപ്പെട്ടിയുടെവില രണ്ടുരൂപയായി വർധിപ്പിച്ചു. ബുധനാഴ്ച പുതിയനിരക്ക് പ്രാബല്യത്തിൽവന്നു. 14 വർഷത്തിനു ശേഷമാണ് തീപ്പെട്ടിവില ഒരു രൂപയിൽനിന്ന് ഉയരുന്നത്. തമിഴ്‌നാട്ടിലെ വിരുദുനഗർ, ശിവകാശി പ്രദേശങ്ങളിൽനിന്നാണ് തീപ്പെട്ടികൾ രാജ്യത്തുടനീളം വിൽപ്പനയ്ക്ക് കൊണ്ടുപോകുന്നത്. അടുത്തിടെ നടന്ന മാച്ച് മാനുഫാക്ചേഴ്സ് അസോസിയേഷൻ യോഗത്തിലാണ് തീപ്പെട്ടിവില കൂട്ടാൻതീരുമാനിച്ചത്. 

അതേസമയം പഴയ സ്റ്റോക്കുകൾ ഒരുരൂപ നിരക്കിൽത്തന്നെ വിൽപ്പന നടത്തുമെന്നും ഈ മാസം അവസാനത്തോടെ പൂർണമായും രണ്ടുരൂപയാവുമെന്നും അസോസിയേഷൻ പ്രതിനിധി അറിയിച്ചു. 2007- ലാണ് അവസാനമായി തീപ്പെട്ടി വില വർധിപ്പിച്ചത്. അന്ന് 50 പൈസയിൽനിന്ന് ഒരു രൂപയാക്കി. 

ശിവകാശിയിലെ ഭൂരിഭാഗം നിർമാണശാലകളും ബുധനാഴ്ച തീപ്പെട്ടിവില രണ്ടുരൂപയാക്കിയെങ്കിലും ചുരുക്കം ചില കമ്പനികൾ പഴയവില തുടരുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only