31/12/2021

രാജ്യത്ത് കൊവിഡ് കേസുകള്‍ 15,000 കടന്നു, ഒമിക്രോണ്‍ ബാധിതര്‍ 1270
(VISION NEWS 31/12/2021)
രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു. 24 മണിക്കൂറിനിടെ 16,764 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഈസമയത്ത് 220 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

24 മണിക്കൂറിനിടെ 7585 പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ 91,361 പേരാണ് ചികിത്സയില്‍ കഴിയുന്നത്. അതിനിടെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 1270 ആയി ഉയര്‍ന്നു.

മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം ഒമിക്രോണ്‍ കേസുകള്‍. 450 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഡല്‍ഹി 320, കേരളം 109, ഗുജറാത്ത് 97, കര്‍ണാടക 34, തമിഴ്‌നാട് 46,രാജസ്ഥാന്‍ 69 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ ഒമിക്രോണ്‍ ബാധിതര്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only