06/12/2021

ലോകത്തെ സ്വാധീനിച്ച സ്ത്രീകളുടെ പട്ടികയില്‍ 15 വയസ്സുള്ള അഫ്ഗാന്‍കാരിയും
(VISION NEWS 06/12/2021)
2021-ലെ ലോകത്തെ സ്വാധീനിച്ച സ്ത്രീകളുടെ പട്ടികയിൽ അഫ്ഗാനിൽനിന്നുള്ള 15 വയസ്സുകാരിയും. സൊറ്റൂദാ ഫൊറോറ്റാൻ എന്ന പെൺകുട്ടിയാണ് ഫിനാൻഷ്യൽ ടൈംസിന്റെ പട്ടികയിൽ ഇടം നേടിയത്. ആകെ 25 പേരാണ് പട്ടികയിലുള്ളത്. ഏഴുമുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് വിദ്യാഭ്യാസം വിലക്കിയ താലിബാനെതിരേ ശക്തമായി നിലകൊണ്ടതിനാണ് സൊറ്റൂദയെത്തേടി അംഗീകാരമെത്തിയത്. 

ഓഗസ്റ്റിൽ അഫ്ഗാന്റെ ഭരണം ഭീകരസംഘടനയായ താലിബാൻ പിടിച്ചെടുത്തിരുന്നു. സെപ്റ്റംബർ മുതൽ ആൺകുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസത്തിന് താലിബാൻ അനുമതി നൽകിയിരുന്നു. സ്കൂളുകൾ വീണ്ടുംതുറക്കാൻ ഒരു പൊതുപരിപാടിക്കിടെ നടത്തിയ പ്രസംഗത്തിൽ ധൈര്യം കൈവിടാതെ സൊറ്റൂദ താലിബാനോട് ആവശ്യപ്പെട്ടിരുന്നു. ഇന്ന് പെൺകുട്ടികളെ പ്രതിനിധീകരിച്ച്, ഞങ്ങളുടെ ഹൃദയത്തിൽനിന്ന് ഒരു സന്ദേശം പങ്കുവയ്ക്കുകയാണ്. 

അറിവിന്റെ നഗരമെന്നാണ് ഹെറാത്ത് അറിയപ്പെടുന്നത്. എന്നിട്ടും എന്തുകൊണ്ടാണ് പെൺകുട്ടികൾക്കുവേണ്ടി സ്കൂളുകൾ തുറക്കാത്തത്-ഏകദേശം ഇരുന്നൂറോളം പേർ പങ്കെടുത്ത പരിപാടിക്കിടെ സൊറ്റൂദ ചോദിച്ചു. സൊറ്റൂദയുടെ ഈ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു. വലിയ അപകടസാധ്യതയുണ്ടായിട്ടും ഇത്രധൈര്യത്തോടെ സംസാരിച്ചതിന് സൊറ്റൂദയെ നിരവധി പേർ അഭിനന്ദിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only