09/12/2021

വിദ്യര്‍ഥിനിയെ അധ്യാപകര്‍ കൂട്ടബലാത്സംഗം ചെയ്തു, അധ്യാപികമാര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി; 15 പേര്‍ക്കെതിരെ കേസ്‌
(VISION NEWS 09/12/2021)ജയ്പുർ: സർക്കാർ സ്കൂളിൽ വെച്ച് നാല് വിദ്യാർഥികളെ പീഡിപ്പിച്ച കേസിൽ 15 അധ്യാപകർക്കെതിരെ ‌കേസ്. 2020 ഡിസംബർ മുതൽ പീഡനം ഒരു വർഷത്തോളമായി പീഡനം തുടർന്നതായാണ് പെൺകുട്ടികളുടെ പരാതിയിൽ പറയുന്നത്. രാജസ്ഥാനിലെ അൽവർ ജില്ലയിലുള്ള സർക്കാർ സ്കൂളിലാണ് സംഭവം.


മകൾ സ്കൂളിൽ പോകാത്തത് എന്താണെന്ന് ഒരു വിദ്യാർത്ഥിനിയുടെ പിതാവ് തിരക്കിയതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. പത്താം ക്ലാസുകാരിയായ വിദ്യാർത്ഥിനിയാണ് സ്കൂളിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയായ വിവരം വെളിപ്പെടുത്തിയത്. അധ്യാപകർ പീഡിപ്പിക്കുന്ന രംഗങ്ങൾ വനിതാ അധ്യാപകർ ചിത്രീകരിച്ചതായും വിദ്യാർത്ഥിനി മൊഴി നൽകിയിട്ടുണ്ട്.

ആരോടെങ്കിലും പറഞ്ഞാൽ കൊലപ്പെടുത്തുമെന്ന ഭീഷണി

സംഭവത്തിൽ മന്ധാന പൊലീസാണ് കേസ് എടുത്ത് അന്വേഷിക്കുന്നത്. വ്യത്യസ്ത കേസുകളായി എടുത്താണ് അന്വേഷണം ആരംഭിച്ചു.  ആറാം ക്ലാസ്, നാലാം ക്ലാസ്, മൂന്നാം ക്ലാസ് വിദ്യാർത്ഥികളും പരാതിയുമായി എത്തി. ആരോടെങ്കിലും പറഞ്ഞാൽ കൊലപ്പെടുത്തുമെന്ന ഭീഷണിയും അധ്യാപകർ മുഴക്കിയതായാണ് പരാതികൾ വിശദമാക്കുന്നത്. 


അധ്യാപകർ പീഡിപ്പിക്കുന്ന വിവരം അധ്യാപികമാരോട് വിദ്യാർഥികൾ പറഞ്ഞു. എന്നാൽ ഇവരുടെ പരാതി നിസാരവൽക്കരിച്ച് ഫീസ് ഇളവ് നൽകാമെന്നും ബുക്കുകൾ നൽകാമെന്ന് വാഗ്ധാനം ചെയ്തതായും പരാതിയിൽ പറയുന്നു. മറ്റാരോടും പരാതിപ്പെടേണ്ടെന്ന് അധ്യാപികമാർ പറഞ്ഞതായും വിദ്യാർത്ഥിനികൾ പറയുന്നു.

അധ്യാപിക വിദ്യാർത്ഥിനിയെ അധ്യാപകരുടെ വീട്ടിലേക്ക് കൊണ്ടുപോയെന്നും ഇവിടെ വച്ച് മദ്യപിച്ച അധ്യാപകർ പീഡിപ്പിച്ചുവെന്നും വിദ്യാർത്ഥിനി പറയുന്നു. അധ്യാപകർക്കെതിരെ പരാതിയുമായി എത്തിയ രക്ഷിതാവിനെ മന്ത്രിയുമായുള്ള ബന്ധം കാണിച്ച് ഭീഷണിപ്പെടുത്താൻ ശ്രമിച്ചു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only