10/12/2021

പ്രാ​​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ 19കാരൻ പൊലീസ് പിടിയിൽ
(VISION NEWS 10/12/2021)
പാ​ലോ​ട്: ബ​സ് സ്​​റ്റാ​ൻ​ഡി​ൽ വെ​ച്ച് പ​രി​ച​യ​പ്പെ​ട്ട പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ 19കാ​ര​ൻ അറസ്റ്റിൽ. പാ​ലോ​ട് പൊ​ലീ​സ് ആണ് പ്രതിയെ അ​റ​സ്​​റ്റ്​ ചെ​യ്തത്.

ചേ​ർ​ത്ത​ല തു​റ​വൂ​ർ പ​ള്ളി​ത്തോ​ട് കു​ന്നേ​ൽ വീ​ട്ടി​ൽ അ​ന​ന്തു​വിനെയാണ് പൊലീസ് അ​റ​സ്​​റ്റ് ചെയ്തത്. പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യെ ബ​സ് സ്​​റ്റാ​ൻ​ഡി​ൽ വെ​ച്ചാണ് പ്രതി പ​രി​ച​യ​പ്പെ​ട്ടത്. തുടർന്ന് സൗ​ഹൃ​ദം സ്ഥാ​പി​ച്ച് പ്രതി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.


പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പാ​ലോ​ട് ഇ​ൻ​സ്പെ​ക്ട​ർ സി.​കെ. മ​നോ​ജിന്റെ നേ​തൃ​ത്വ​ത്തി​ലുള്ള സം​ഘ​മാ​ണ് കേ​സിന്റെ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. പ്ര​തി​യെ നെ​ടു​മ​ങ്ങാ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only