12/12/2021

കൊവിഡ് 19; രാജ്യത്തെ പുതിയ കണക്കുകൾ ഇങ്ങനെ
(VISION NEWS 12/12/2021)
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 7,774 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. രോഗബാധിതരേക്കാൾ കൂടുതൽ രോഗമുക്തി നേടിയവരാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. 8,464 പേരാണ് രോഗമുക്തരായത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 306 മരണങ്ങൾ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ കൊവിഡ് മരണങ്ങൾ 4,75,434 ആയി.

ആകെ 12.5 ലക്ഷം കൊവിഡ് പരിശോധനകളാണ് കഴിഞ്ഞ ദിവസം നടന്നിട്ടുള്ളത്. രാജ്യത്തെ സജീവരോഗികളുടെ എണ്ണം 92,281 ആയി കുറഞ്ഞു. ഇന്ത്യയിൽ ഇതുവരെ 3.46 കോടി കൊവിഡ് രോഗികളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 3.41 കോടി രോഗികളും രോഗമുക്തരായി. നിലവിൽ 98.36 ശതമാനമാണ് രോഗമുക്തി നിരക്ക്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only