05/12/2021

റസ്റ്റ് ഹൗസ് വളപ്പില്‍ മദ്യക്കുപ്പികള്‍ കണ്ടെടുത്ത സംഭവം; 2 ജീവനക്കാരെ പുറത്താക്കി
(VISION NEWS 05/12/2021)
വടകര പൊതുമരാമത്ത് വകുപ്പിന്റ റസ്റ്റ് ഹൗസ് വളപ്പില്‍ നിന്ന് മന്ത്രി മുഹമ്മദ് റിയാസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴക്കമുള്ള ഒഴിഞ്ഞ മദ്യക്കുപ്പികള്‍ കണ്ടെടുത്ത സംഭവത്തില്‍ രണ്ട് താല്‍ക്കാലിക ജീവനക്കാരെ പുറത്താക്കി. ‍

നൈറ്റ് വാച്ചര്‍മാരായ പി.കെ പ്രകാശന്‍, സി.എം ബാബു എന്നിവര്‍ക്കെതിരെയാണ് നടപടി. ഇവര്‍ക്ക് പകരം മറ്റ് രണ്ടുപേരെ നിയമിച്ചു. ഇരുപത് വര്‍ഷമായി ജോലി ചെയ്യുന്ന രണ്ട് താല്‍ക്കാലിക ജീവനക്കാരെ മാത്രം പിരിച്ചുവിട്ടതില്‍ പ്രതിഷേധം ശക്തമാണ്. അതേസമയം, താല്‍ക്കാലിക ജീവനക്കാര്‍ക്കെതിരെയുള്ള നടപടിയില്‍ തെറ്റില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് വന്നാല്‍ സ്ഥിരം ജീവനക്കാര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only