13/12/2021

പാര്‍ലമെന്‍റ് ആക്രമണത്തിന് 20 വര്‍ഷം; 'തിരിച്ചടിക്കിടെ കൊല്ലപ്പെട്ടവരുടെ ത്യാഗം പ്രചോദനമായി തുടരുമെന്ന് പ്രധാനമന്ത്രി
(VISION NEWS 13/12/2021)
ലോകം നടുങ്ങിയ ഇന്ത്യന്‍ പാര്‍ലമെന്‍റ് ആക്രമണത്തിന് 20 വര്‍ഷം‌. ഭീകര സംഘടനകളായ ലഷ്കർ ഇ തൊയ്ബയും‌ ജയ്ഷെ മുഹമ്മദുംനടത്തിയ ആക്രമണത്തില്‍ സുരക്ഷ ഉദ്യോഗസ്ഥരടക്കം ഒന്‍പത് പേര്‍ക്ക് ജീവന്‍ നഷ്ടമായി. ശക്തമായ പ്രത്യാക്രമണത്തില്‍ 5 ഭീകരരെ വധിച്ചു. പാര്‍ലമെന്‍റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സുരക്ഷ ഉദ്യോഗസ്ഥരുടെ സേവനവും ത്യാഗവും എല്ലാ പൗരന്മാര്‍ക്കും പ്രചോദനമായി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്മരിച്ചു. രാഷ്ട്രപതി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവരെല്ലാം കൊല്ലപ്പെട്ട സുരക്ഷാ ജീവനക്കാരുടെ ത്യാഗം അനുസ്മരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only