13/12/2021

പാർലമെൻറ് ആക്രമണത്തിന് 20 വർഷം
(VISION NEWS 13/12/2021)
ഇന്ത്യൻ പാർലമെൻറ് ആക്രമണത്തിന് 20 വർഷം. പാർലമെൻറ് ആക്രമണത്തിൽ കൊല്ലപ്പെട്ട സുരക്ഷ ഉദ്യോഗസ്ഥരുടെ സേവനവും ത്യാഗവും എല്ലാ പൗരന്മാർക്കും പ്രചോദനമായി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്മരിച്ചു. രാഷ്ട്രപതി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവരെല്ലാം കൊല്ലപ്പെട്ട സുരക്ഷാ ജീവനക്കാരുടെ ത്യാഗം അനുസ്മരിച്ചു.

2001 ഡിസംബർ 13 ന് രാവിലെ 11.40 നായിരുന്നു രാജ്യം നടുങ്ങിയ ആക്രമണമുണ്ടായത്.ലോക്സഭയും രാജ്യസഭയും നാൽപത് മിനിട്ട് നേരം നിർത്തിവച്ച വേളയിൽ ആഭ്യന്തരമന്ത്രാലയത്തിൻറെയും പാർലമെൻറിൻറെയും സ്റ്റിക്കറുകൾ പതിച്ച കാർ പാർലമെൻറ് വളപ്പിലേക്ക് കടന്നു. പന്ത്രണ്ടാം നമ്പർ ഗെയ്റ്റ് ലക്ഷ്യമാക്കി കാർ നീങ്ങിയതോടെ സംശയം തോന്നിയ സുരക്ഷ ഉദ്യോഗസ്ഥൻ ഓടിയടുത്തു. പിന്നോട്ടെടുത്ത കാർ ഉപരാഷ്ട്രപതിയുടെ വാഹനത്തെ ഇടിച്ചു നിർത്തി. കാറിൽ നിന്ന് ഇറങ്ങിയത് തോക്ക് ധാരികളായ അഞ്ച് ലഷ്കർ ഇ തൊയ്ബ്, ജയ്ഷെ മുഹമ്മദ് ഭീകരർ. ഭീകര സംഘടനകളായ ലഷ്കർ ഇ തൊയ്ബയും ജയ്ഷെ മുഹമ്മദും നടത്തിയ ആക്രമണത്തിൽ സുരക്ഷ ഉദ്യോഗസ്ഥരടക്കം ഒൻപത് പേർക്ക് ജീവൻ നഷ്ടമായി. ശക്തമായ പ്രത്യാക്രമണത്തിൽ 5 ഭീകരരെ വധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only