18/12/2021

സ്ത്രീകൾക്ക് വിവാഹപ്രായം 21 ആക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം പിൻവലിക്കണം:ഐ. എൻ. എൽ.
(VISION NEWS 18/12/2021)

കൊടുവള്ളി : സ്ത്രീകളുടെ വിവാഹപ്രായം  18 -ൽ നിന്നും 21 വയസ്സ് ആയി ഉയർത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ഐഎൻഎൽ കൊടുവള്ളി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഈ തീരുമാനം ഏകസിവിൽകോഡ് നടപ്പാക്കാനുള്ള അജണ്ടയുടെ ഭാഗമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ഈ തീരുമാനത്തിനെതിരെ കോൺഗ്രസിന്റെ അഭിപ്രായം എന്താണെന്ന് വ്യക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ന്യൂനപക്ഷത്തിനെ  ആശങ്കപ്പെടുത്തുന്ന തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്നും യോഗം അഭിപ്രായപ്പെട്ടു. യോഗത്തിൽ സി പി അബ്ദുല്ലക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. സി. പി നാസർ കോയ തങ്ങൾ, ഒ. പി ഐ. കോയ, എം എസ് മുഹമ്മദ്, വഹാബ് മണ്ണിൽ കടവ്, ഒ. പി. റഷീദ്, കരീം പുതുപ്പാടി, എം. പി മൊയ്തീൻ, ഒ. പി. സലീം, എൻ. സി. അസീസ് എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only