22/12/2021

തൂത്തുക്കുടിയില്‍ 21 കോടിയുടെ ഹെറോയിന്‍ പിടികൂടി
(VISION NEWS 22/12/2021)
തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ 21 കോടി രൂപയുടെ ഹെറോയിന്‍ മയക്കുമരുന്ന് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ അറസ്റ്റ് ചെയ്തു. ആകെ 21 കിലോ ഹെറോയിനാണ് പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്ച 150 ഗ്രാം ഹെറോയിനുമായി മൂന്നുപേര്‍ പിടിയിലായിരുന്നു. ഇവരില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ മയക്കുമരുന്ന് കണ്ടെടുത്തത്. പിടിയിലായവരില്‍ മൂന്നുപേര്‍ തരുവായിക്കുളം സ്വദേശികളായ മത്സ്യത്തൊഴിലാളികളാണെന്ന് പൊലീസ് പറഞ്ഞു. മറ്റുമൂന്ന് പ്രതികള്‍ തൂത്തുക്കുടി സ്വദേശികളാണ്. ഹെറോയിന്‍ കടലില്‍നിന്ന് ലഭിച്ചതാണെന്നാണ് പ്രതികള്‍ പൊലീസിന് നല്‍കിയ മൊഴി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only